ന്യൂഡൽഹി: തുടരുന്ന യുക്രെയ്ൻ സംഘർഷം ചർച്ചയിലേക്കും സംവാദത്തിലേക്കും വഴി മാറിയില്ലെങ്കിൽ ആഗോള സമ്പദ്‍വ്യവസ്ഥയിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ മുന്നറിയിപ്പ് നൽകി.
2030 ഓടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ദാരിദ്രം തുടച്ചുനീക്കാനുമുള്ള ആഗോളശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നും യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു. ആഗോള ഭക്ഷ്യ പ്രതിസന്ധിയെക്കുറിച്ച് യു.എൻ സുരക്ഷാ സമിതിയുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് മഹാമാരിയും യുദ്ധവും വികസ്വരരാജ്യങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായും ഇന്ത്യ ആശങ്കയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.