ന്യൂയോർക്ക്: ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ അപലപിച്ച് ഇന്ത്യ. മിസൈൽ പരീക്ഷണം മേഖലയിലെ സമാധാനത്തേയും സുരക്ഷയെയും ബാധിക്കുമെന്ന് യു.എന്നിലെ ഇന്ത്യയുടെ പ്രതിനിധി റുച്ചീര കംബോജ് ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച നടന്ന യു.എൻ സുരക്ഷ സമിതിയുടെ യോഗത്തിലാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചത്.
നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും ഉത്തരകൊറിയയുമായി ബന്ധപ്പെട്ട സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പൂർണമായി നടപ്പാക്കണമെന്നും യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്ക് പുറമെ, ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
യു.എസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വെള്ളിയാഴ്ചയാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയിലായിരുന്നു മിസൈൽ പതിച്ചത്. ദക്ഷിണ കൊറിയും ജപ്പാനുമായി ചേർന്ന് പ്രതിരോധം ശക്തിപ്പെടുത്താനുള്ള യു.എസിന്‍റെ നീക്കങ്ങൾക്കുള്ള മറുപടിയായണ് മിസൈൽ പരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.