ഫലസ്തീന് സഹായവുമായി ഇന്ത്യ; അവശ്യവസ്തുക്കളുമായി എയർഫോഴ്സ് വിമാനം യാത്ര തിരിച്ചു

ന്യൂഡൽഹി: ഇസ്രായേൽ ആക്രമണത്തിൽ വലയുന്ന ഫലസ്തീന് സഹായവുമായി ഇന്ത്യ. ഗസ്സയിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി ഇന്ത്യ വിമാനം യാത്ര തിരിച്ചു. ഈജിപ്തിലേക്കായിരിക്കും ഇന്ത്യൻ വിമാനം പോവുക. അവിടെ നിന്നും റഫ അതിർത്തി വഴി സാധനങ്ങൾ ഗസ്സയിലെത്തിക്കും.

എയർഫോഴ്സിന്റെ c-17 വിമാനമാണ് അവശ്യവസ്തുക്കളുമായി പറന്നുയർന്നത്. 32 ടൺ സാധനങ്ങളാണ് ഇന്ത്യ ഫലസ്തീന് നൽകുന്നത്. ഇതിൽ 6.5 ടണ്ണും മെഡിക്കൽ സഹായമാണ്. ഇതിന് പുറമേ ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ജലശുദ്ധീകരണത്തിനുള്ള ടാബ്ലെറ്റുകൾ തുടങ്ങിയ അവശ്യവസ്തുക്കളും ഇന്ത്യ നൽകിയ സഹായത്തിൽ ഉൾപ്പെടുന്നു. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാച്ചിയാണ് ഫലസ്തീന് സഹായം നൽകിയ കാര്യം അറിയിച്ചത്. നേരത്തെ ഫലസ്തീന് നൽകി വരുന്ന സഹായം തുടരുമെന്നും ആവശ്യമെങ്കിൽ അധിക സഹായം നൽകുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടിരിക്കുന്നത്.


ഭ​ക്ഷ​ണ​വും വെ​ള്ള​വും മ​രു​ന്നു​മി​ല്ലാ​തെ ബോം​ബാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ന്ന ഗ​സ്സ​യി​ലെ ല​ക്ഷ​ങ്ങ​ൾ​ക്ക് ഒ​രി​റ്റ് ആ​ശ്വാ​സ​വു​മാ​യി 20 ട്ര​ക്കു​ക​ൾ ശ​നി​യാ​ഴ്ച റ​ഫ അ​തി​ർ​ത്തി ക​ട​ന്നിരുന്നു. ഒ​രാ​ഴ്ച​യോ​ളം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ഈ​ജി​പ്ത് അ​തി​ർ​ത്തി തു​റ​ന്ന​തോ​ടെ​യാ​ണ് ട്ര​ക്കു​ക​ൾ​ക്ക് ഗ​സ്സ പ്ര​വേ​ശ​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. ഇ​ന്ധ​ന ടാ​ങ്ക​റു​ക​ൾ​ക്ക് അ​നു​മ​തി​ന​ൽ​കി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ വ്യ​ക്ത​മാ​ക്കി​യ​തി​നാ​ൽ ഗ​സ്സ​യി​ൽ വൈ​ദ്യു​തി​ക്ഷാ​മം തു​ട​രും.

മൊ​ബൈ​ൽ ഫോ​ൺ വെ​ളി​ച്ച​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്ക് ഇ​ത് കൂ​ടു​ത​ൽ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും തു​ട​ർ​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ഗ​സ്സ​യി​ൽ 345 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മൊ​ത്തം മ​ര​ണം 4385 ആ​യി. 1756 പേ​ർ കു​ട്ടി​ക​ളും 967 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. 13,561 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ 200ഓ​ളം പേ​രെ വി​ട്ട​യ​ക്കു​ന്ന​തു​വ​രെ ട്ര​ക്കു​ക​ൾ അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ നി​ല​പാ​ട്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​​ട്ട​റ​സ് അ​ട​ക്ക​മു​ള്ള​വ​ർ അ​തി​ർ​ത്തി​യി​ലെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് റ​ഫ വ​ഴി ഭാ​ഗി​ക​മാ​യെ​ങ്കി​ലും ച​ര​ക്കു​നീ​ക്കം തു​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ര​ണ്ട് അ​മേ​രി​ക്ക​ൻ ബ​ന്ദി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ച്ച​തും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി.


Tags:    
News Summary - India Sends Aid For War-Torn Gaza, To Pass Through Egypt's Rafah Border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.