ഇന്ത്യക്ക് കൈമാറുന്നതിനെതിരായ തഹവ്വുർ റാണയുടെ ഹരജി തള്ളി

വാഷിങ്ടൺ: 2008ലെ മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യക്ക് വിട്ടുനൽകണമെന്ന കോടതി വിധിക്കെതിരെ പാകിസ്താൻ വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹവ്വുർ റാണ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി ഉന്നത കോടതി തള്ളി. ഇതോടെ, ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള ഉത്തരവിൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ഒപ്പുവെക്കാൻ സാധിക്കും.

ഈ വർഷം മേയിലാണ് 62കാരനായ റാണയെ ഇന്ത്യക്ക് കൈമാറണമെന്ന് യു.എസ് കോടതി ഉത്തരവിട്ടത്. നിലവിൽ ലോസ് ആഞ്ജലസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന റാണ ജൂണിലാണ് ഉത്തരവിനെതിരെ അപ്പീൽ നൽകിയത്. അപ്പീൽ തള്ളുകയാണെന്ന് കാലിഫോർണിയ സെൻട്രൽ ഡിസ്ട്രിക്ടിലെ യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്ട് ജഡ്ജി ഡേൽ എസ്. ഫിഷർ ആഗസ്റ്റ് 10ന് വിധിച്ചു. ഇതിനെതിരെ റാണ നൽകിയ ഹരജിയാണ് കഴിഞ്ഞ ദിവസം അപ്പീൽ കോടതി തള്ളിയത്.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുമായി അടുത്ത ബന്ധമുള്ളയാളാണ് റാണ.

Tags:    
News Summary - India step closer to extraditing Tahawwur Rana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.