ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി വീണ്ടും ഇന്ത്യൻ വംശജ; സുയെല്ല ​ബ്രവർമാൻ ചുമതലയേറ്റു

ലണ്ടൻ: ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻ വംശജയായ സുയെല്ല ബ്രവർമാൻ(42) ചുമതലയേറ്റു. ഇത് രണ്ടാംതവണയാണ് ഇന്ത്യൻ വംശജ ബ്രിട്ടനിലെ ആഭ്യന്തരസെക്രട്ടറി പദത്തിലെത്തുന്നത്. ഇന്ത്യൻ വംശജ പ്രീതി പട്ടേലായിരുന്നു മുമ്പ് ഈ സ്ഥാനത്തിരുന്നത്.

ബോറിസ് ജോൺസൺ സർക്കാരിൽ അറ്റോണി ജനറലായിരുന്നു സുയെല്ല. ഫേർഹാം മണ്ഡലത്തിൽ നിന്നാണ് കർണസർവേറ്റീവ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസാണ് സുയെല്ലയുടെ പേര് നിർദേശിച്ചത്.

സുയെല്ലയുടെ അമ്മ തമിഴ്നാട് സ്വദേശിയായ ഉമയാണ്. അച്ഛൻ ഗോവൻ സ്വദേശിയായ ക്രിസ്റ്റി ഫെർണാണ്ടസും. 1960കളിലാണ് ഉമ ബ്രിട്ടനിലേക്ക് കുടിയേറിയത്. പിതാവ് കെനിയയിൽ നിന്നാണ് ബ്രിട്ടനിലെത്തിയത്. കാംബ്രിജ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഇവർ നിയമബിരുദം നേടിയത്. യൂനിവേഴ്സിറ്റിയിലെ സഹപാഠിയായ റെയൽ ബ്രവർമാനെ 2018ൽ വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്. ബുദ്ധമത വിശ്വാസിയായ സുയെല്ല ബ്രിട്ടനിലെ ബുദ്ധമത കേന്ദ്രങ്ങളിലെ സ്ഥിരം സന്ദർശകയാണ്.

Tags:    
News Summary - Indian origin Suella Braverman appointed home secretary in new UK cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.