ലണ്ടൻ: ബ്രിട്ടനിൽ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻ വംശജ സുയെല്ല ബ്രവർമാൻ (42) ചുമതലയേറ്റു. രണ്ടാംതവണയാണ് ഇന്ത്യൻ വംശജ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിപദത്തിലെത്തുന്നത്. നേരത്തെ പ്രീതി പട്ടേലായിരുന്നു ഈ സ്ഥാനത്തിരുന്നത്. മറ്റൊരു ഇന്ത്യൻ വംശജനായ അലോക് ശർമയും (55) ലിസ് ട്രസ് നയിക്കുന്ന പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്.
മന്ത്രിസഭയിൽ വംശീയ ന്യൂനപക്ഷങ്ങൾക്ക് മികച്ച പരിഗണനയാണ് ലഭിച്ചത്. ഘാന വംശജൻ ക്വാസി ക്വാർടെങ് ബ്രിട്ടനിലെ ആദ്യ കറുത്ത വംശജനായ ധനമന്ത്രിയും സീറ ലിയോൺ വേരുകളുള്ള ജയിംസ് ക്ലെവർലി കറുത്ത വംശജനായ ആദ്യ വിദേശകാര്യ മന്ത്രിയുമായി.
അതേസമയം, കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഒപ്പം മത്സരിച്ച ഋഷി സുനകിനെ അനുകൂലിക്കുന്നവരെ തഴഞ്ഞുവെന്ന ആരോപണം ലിസ് ട്രസ് മന്ത്രിസഭക്കെതിരെയുണ്ട്. ബോറിസ് ജോൺസൺ സർക്കാറിൽ അറ്റോണി ജനറലായിരുന്ന സുയല്ലയുടെ മാതാവ് തമിഴ്നാട് സ്വദേശിനിയും പിതാവ് ഗോവക്കാരനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.