വാഷിങ്ടൺ: യു.എസ് കോൺഗ്രസ് അംഗമായ ഇന്ത്യൻ വംശജക്കു നേരെ ഭീഷണി സന്ദേശം. പ്രതിനിധി സഭയിൽ സീറ്റിലിനെ പ്രതിനിധാനം ചെയ്യുന്ന പ്രമീള ജയപാലിനു നേരെയാണ് തുടർച്ചയായ ഭീഷണി സന്ദേശങ്ങൾ. ഒരാളുടെ ഫോണിൽനിന്നാണ് നിരന്തരം സന്ദേശങ്ങളും ഇന്ത്യയിലേക്ക് പോകാനാവശ്യപ്പെട്ടുള്ള ഭീഷണിയുമെന്ന് ചെന്നൈയിൽ ജനിച്ച് യു.എസിലേക്ക് കുടിയേറിയ ജയപാൽ പറഞ്ഞു.
അധിക്ഷേപവും അശ്ലീലവും ചേർത്തുള്ളവയായതിനാൽ പുറത്തുവിടുകയാണെന്നും അവർ തുടർന്നു. അടുത്തിടെ ഇവരുടെ വീടിനു പുറത്ത് ഒരാളെ തോക്കുമായി പൊലീസ് പിടികൂടിയിരുന്നു.
ബ്രെറ്റ് ഫോർസെൽ എന്ന 49കാരനാണ് പിടിയിലായത്. ഇന്ത്യൻ വംശജർക്കു നേരെ മുമ്പും ഭീഷണി സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.