വാഷിങ്ടൺ: ഡിസ്നിലാൻഡിലെ അവധിയാഘോഷത്തിന് പിന്നാലെ 11കാരനെ കഴുത്തറുത്ത് കൊന്ന ഇന്ത്യൻ വംശജ അറസ്റ്റിൽ. സരിത രാമരാജുവാണ് കൊലകേസിൽ യു.എസിൽ പിടിയിലാവുന്നത്. ഇവരുടെ കൈയിൽ നിന്നും കൊലപാതകം നടത്താൻ ഉപയോഗിച്ച അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ സരിത രാമരാജുവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിയക്കപ്പെട്ടാൽ അവർക്ക് പരമാവധി 26 വർഷം ജയിൽശിക്ഷ ലഭിക്കുമെന്ന് കാലിഫോർണിയയിലെ ഓറഞ്ച് കൺട്രി ജില്ലാ അറ്റോണി പറഞ്ഞു. 2018ൽ രാമരാജു ഭർത്താവുമായി വിവാഹമോചിതയായിരുന്നു.
തുടർന്ന് അവർ കാലിഫോർണിയ വിടുകയും ചെയ്തു. മകനെ കാണാനായി എത്തിയപ്പോഴാണ് ക്രൂരമായി കൊലപാതകം നടത്തിയത്.
മകനെ കാണാനെത്തിയ അവർ മൂന്ന് ദിവസത്തെ ഡിസ്നിലാൻഡ് പാസുമായാണ് എത്തിയത്. ഡിസ്നിലാൻഡിലെ സന്ദർശനത്തിന് ശേഷം മകനുമായി തിരിച്ചെത്തിയ ഇവർ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് 11കാരനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ തന്നെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു.
പൊലീസെത്തിയപ്പോൾ മരിക്കാനായി ഇവർ ഗുളികൾ കഴിച്ചുവെന്ന് അറിയിച്ചു. തുടർന്ന് പൊലീസ് ഇടപ്പെട്ട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പ്രകാശ് രാജുവുമായി കഴിഞ്ഞ ഒരു വർഷമായി ഇവർ മകന് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ്. ഇതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.