തരുൺ ഛബ്ര, സുമന ഗുഹ, ശാന്തി കളത്തിൽ

ഇതാണ്​ ബൈഡന്‍റെ 'ട്വന്‍റി20 ഇന്ത്യൻ ടീം'

വാഷിങ്ടൻ: അമേരിക്കയിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ്​ ഇന്ത്യൻ സമൂഹമെങ്കിലും അതിൽനിന്ന്​ ഒരു 'ട്വന്‍റി20' ഉണ്ടാക്കിയാണ്​ ജോ ബൈഡൻ അധികാരത്തിലേക്ക്​ പ്രവേശിക്കുന്നത്​.20 ഇന്ത്യൻ വംശജരെയാണ്​ വൈറ്റ്​ഹൗസിലെ വിവിധ പദവികളിലേക്ക്​ നാമനിർദേശം ചെയ്​തിരിക്കുന്നത്​.വിവിധ വകുപ്പുകളിലായി ഉന്നതപദവിയിലേക്ക്​ എത്തുന്നത്​ 17 പേരാണ്​. അതിൽ 13 പേർ വനിതകളും. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ്​ നിയുക്​ത പ്രസിഡന്‍റ്​ ഇത്രയധികം ഇന്ത്യക്കാരെ നാമനിർദേശം ചെയ്യുന്നത്​.

ബൈഡന്‍റെ ടീമിലെ ഇന്ത്യൻ താരങ്ങൾ ഇവ​രൊക്കെയാണ്​- നീര ഠണ്ഡൻ (ഡയറക്ടർ, വൈറ്റ്ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്‍റ്​ ആൻഡ് ബജറ്റ്), ഡോ. വിവേക് മൂർത്തി (യു.എസ് സർജൻ ജനറൽ), വനിത ഗുപ്ത (അസോഷ്യേറ്റ് അറ്റോർണി ജനറൽ, ജസ്റ്റിസ് വകുപ്പ്), ഉസ്ര സേയ (സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ സിവിലിയൻ സെക്യൂരിറ്റി, ഡമോക്രസി ഹ്യൂമൻ റൈറ്റ്സ് അണ്ടർ സെക്രട്ടറി), മാല അഡിഗ (യു.എസ് പ്രഥമവനിതയാകാൻ പോകുന്ന ജിൽ ബൈഡന്‍റെ പോളിസി ഡയറക്ടർ), ഗരിമ വർമ (പ്രഥമവനിതയുടെ ഓഫിസിലെ ഡിജിറ്റൽ ഡയറക്ടർ), സബ്രിന സിങ് (വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി), ഐഷ ഷാ (പാർട്നർഷിപ് മാനേജർ, വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഡിജിറ്റൽ സ്ട്രാറ്റജി), സമീറ ഫാസിലി (നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ), ഭരത് രാമമൂർത്തി (നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ), ഗൗതം രാഘവൻ ( ഡപ്യൂട്ടി ഡയറക്ടർ, ഓഫിസ് ഓഫ് പ്രസിഡൻഷ്യൽ പഴ്സനേൽ), വിനയ് റെഡ്ഡി (ഡയറക്ടർ സ്പീച്‍ റൈറ്റിങ്), ‌വേദാന്ത് പട്ടേൽ (അസിസ്റ്റന്‍റ്​ പ്രസ് സെക്രട്ടറി), തരുൺ ഛബ്ര (സീനിയർ ഡയറക്ടർ ഫോർ ടെക്നോളജി ആൻഡ് നാഷനൽ സെക്യൂരിറ്റി), സുമന ഗുഹ (സീനിയർ ഡയറക്ടർ ഫോർ സൗത്ത് ഏഷ്യ), ശാന്തി കളത്തിൽ (കോഓർഡിനേറ്റർ ഫോർ ഡമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്സ്), സോണിയ അഗർവാൾ (സീനിയർ അഡ്വൈസർ ഫോർ ക്ലൈമറ്റ് പോളിസി ആൻഡ് ഇന്നവേഷൻ), വിദുർ ശർമ (കോവിഡ് കർമസമിതി പോളിസി അഡ്വൈസർ ഫോർ ടെസ്റ്റിങ്), നേഹ ഗുപ്ത (അസോഷ്യേറ്റ് കോൺസൽ), റീമ ഷാ (ഡപ്യൂട്ടി അസോഷ്യേറ്റ് കോൺസൽ).

കേരളത്തിൽ വേരുകളുള്ള ശാന്തി കളത്തിൽ

യു.എസ് ദേശീയ സുരക്ഷ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശാന്തി കളത്തിൽ അന്തരിച്ച പ്രഫസർ ജയിംസ് സക്കറിയ കളത്തിലിന്‍റെയും ലൂസിയയുടെയും മകളാണ്. നിലവിൽ നാഷണൽ എൻഡോവ്​മെന്‍റ്​ ഫൊർ ഡെമോക്രസിയിലെ ഇന്‍റർനാഷനൽ ഫോറം ഫോർ ഡെമോക്രാറ്റിക് സ്റ്റ‍ഡീസിൽ സീനിയർ ഡയറക്ടറാണ്. മുമ്പ്​ യു.എസ് ഏജൻസി ഫോർ ഇന്‍റർനാഷനൽ ഡവലപ്മെന്‍റിന്‍റെ സീനിയർ ഡെമോക്രസി ഫെലോ, കാർനഗി എൻഡോവ്മെന്‍റ്​ ഫോർ ഇന്‍റർനാഷനൽ പീസിന്‍റെ അസോഷ്യേറ്റ്, ഏഷ്യൻ വാൾ സ്ട്രീറ്റ് ജേണലിന്‍റെ ഹോങ്കോങ് ലേഖിക തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കാലിഫോർണിയയിൽ താമസിക്കുന്ന ശാന്തി യൂനിവേഴ്​സിറ്റി ഓഫ്​ കാലിഫോർണിയയിൽ നിന്നും ലണ്ടൻ സ്​കൂൾ ഓഫ്​ ഇക്കണോമിക്​സ്​ ആൻഡ്​ പൊളിറ്റിക്കൽ സയൻസിൽ നിന്നുമാണ്​ ബിരുദം നേടിയത്​. കാൾ പോളി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ പ്രഫസർ ആയിരുന്ന ജയിംസ് സക്കറിയ കളത്തിൽ ഇലിനോയ് സർവകലാശാലയിൽ ഉപരിപഠനത്തിനായാണ് കേരളത്തിൽ നിന്ന്​അമേരിക്കയിൽ എത്തിയത്. ബറാക് ഒബാമയുടെ മുൻ സ്പെഷൽ അസിസ്റ്റന്‍റും ആണവായുധ വിരുദ്ധ പ്രവർത്തകനും കോളമിസ്റ്റുമായ ജോൺ വൂൾഫ്സ്താലാണ് ശാന്തിയുടെ ഭർത്താവ്. ജയൻ കളത്തിൽ ആണ്​ സഹോദരൻ.

Tags:    
News Summary - Indian origins in Joe Biden's team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.