വാഷിങ്ടൺ: അമേരിക്കയിലെ കാമ്പസുകളിൽ അലയടിക്കുന്ന ഫലസ്തീൻ അനുകൂല പ്രക്ഷോഭത്തിൽ അറസ്റ്റിലായവരിൽ ഇന്ത്യൻ വംശജയും. തമിഴ്നാട്ടിൽ ജനിച്ച അചിന്ത്യ ശിവലിംഗമാണ് അറസ്റ്റിലായത്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രിൻസ്റ്റൺ സർവകലാശാലയിൽ പ്രതിഷേധം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഹസൻ സയീദ് എന്ന വിദ്യാർഥി കൂടി അറസ്റ്റിലായിട്ടുണ്ട്.
യു.എസിലെ നിരവധി സർവകലാശാല കാമ്പസുകളിൽ വിദ്യാർഥികൾ പ്രതിഷേധ ഭാഗമായി തമ്പ് കെട്ടി താമസം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.