ഇന്തോനേഷ്യ ഭൂചലനം; മരിച്ചവരുടെ എണ്ണം 162 കടന്നു; 700 പേർക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പരിക്കേറ്റവരുടെ എണ്ണം 700 കഴിഞ്ഞു. ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ഇന്തോനേഷ്യയിലെ ആകെ ജനസംഖ്യയുടെ 55 ശതമാനം പേരും താമസിക്കുന്ന ജാവ ദ്വീപിലാണ് വൻ ഭൂചലനം ഉണ്ടായത്. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി ജീവനുകൾ നഷ്ടമായി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരിൽ ഏറെയും വിദ്യാർഥികളാണെന്ന് പടിഞ്ഞാറൻ ജാവ ഗവർണർ റിദ്‌വാൻ കാമിൽ വ്യക്തമാക്കി. ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിങ്ങളും വീടുകളും തകര്‍ന്നു വീണു. പതിനായിരത്തിലധികം പേര്‍ ഭവനരഹിതരായി.

തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനിയി രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മണ്ണിടിച്ചില്‍ കാരണം പലയിടത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സുനാമി ഭീഷണിയിലാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

Full View


Tags:    
News Summary - Indonesia Earthquake; The death toll has crossed 162; 700 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.