ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലും മിന്നൽ പ്രളയവും; മരണം 160 കവിഞ്ഞു

ജക്കാർത്ത: ഇന്തോനേഷ്യയെ ഭീതിയുടെ മുനയിലാക്കി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കൻ ​തിമോറിലെയും നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ പറയുന്നു. ആയിരങ്ങൾക്ക്​ വീടു നഷ്​ടപ്പെട്ടിട്ടുമുണ്ട്​.

സിറോജ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പെരുമഴയാണ്​ രാജ്യത്തെ കണ്ണീരിൽ മുക്കിയത്​. തുടർച്ചയായി പെയ്​ത മഴയിൽ നിരവധിയിടങ്ങളിൽ മണ്ണിടിയുകയും പ്രളയജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്​തതോടെ മരണസംഖ്യ കുത്തനെ കൂടുകയാണ്​. വീടുകൾ തകർന്ന്​ മൺകൂനകളായതും മരങ്ങൾ നിലംപറ്റിയതും രക്ഷാ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്​. 70 പേരെ കാണാതായി.

Tags:    
News Summary - Indonesia, East Timor flood death toll surges past 160

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.