ജകാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ അഗ്നിപർവത സ്ഫോടനം. സുനാമി ഭീതിയെ തുടർന്ന് 2000ത്തോളം പേരെ ഒഴിപ്പിച്ചു. പ്രാദേശിക സമയം പുലർച്ച 2.46നാണ് സംഭവം. അധികൃതർ 11 അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
15 കിലോമീറ്റർ ഉയരത്തിൽ അന്തരീക്ഷം പൊടിമൂടി കാഴ്ച മറഞ്ഞ നിലയിലാണ്. സ്ഫോടനമുണ്ടായ ഭാഗത്തേക്കുള്ള റോഡുകൾ അടച്ചു. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല.
അധികൃതർ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നു. ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. കഴിഞ്ഞ വർഷം ജാവ ദ്വീപിലെ കുന്നിൽ അഗ്നിപർവത സ്ഫോടനമുണ്ടായി അമ്പതിലേറെ പേർ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്ത് ഭൂകമ്പവുമുണ്ടായി. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തിൽ 300ലേറെ പേർ മരിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അഗ്നിപർവതത്തിന് സമീപ പ്രദേശത്ത് ജീവിക്കുന്നത് ഇന്തോനേഷ്യയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.