ജിദ്ദ: സൗദി അറേബ്യക്ക് പുറത്തുനിന്ന് വരുന്ന ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. വിസയുടെ ഫീസിൽ അതും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ ഉടമക്ക് ഒരു ലക്ഷം റിയാൽ വരെ സമഗ്രമായ കവറേജ് ലഭിക്കും.
അടിയന്തര ആരോഗ്യ കേസുകൾ, കോവിഡ് ബാധ, പൊതു അപകടങ്ങളും മരണങ്ങളും, വിമാന യാത്ര റദ്ദാക്കൽ അല്ലെങ്കിൽ പുറപ്പെടുന്ന വിമാനങ്ങളുടെ കാലതാമസം എന്നിവ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.