ഭീകരാക്രമണ കേസിൽ അമേരിക്കക്ക് പിഴയിട്ട് ഇറാൻ കോടതി

തെഹ്റാൻ: 2017ൽ തെഹ്റാനിൽ ഐ.എസ് നടത്തിയ ഭീകരാക്രമണത്തിൽ അമേരിക്കക്ക് 312 ദശലക്ഷം ഡോളർ പിഴയിട്ട് ഇറാൻ കോടതി. 18 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അമേരിക്കക്കെതിരെ നേരിട്ടുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. യു.എസ് സർക്കാറും മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു. ബുഷും ബറാക് ഒബാമയും ഇറാന്റെ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരുടെ കുടുംബം നൽകിയ പരാതിയിലാണ് തെഹ്റാൻ കോടതി വിധി. ഭീകര സംഘടനയുടെ സംഘാടനത്തിനും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതിലും യു.എസിനുള്ള പങ്ക് മുൻനിർത്തിയാണ് വിധിയെന്നാണ് ഇറാൻ വാർത്ത ഏജൻസി പറയുന്നത്. 

Tags:    
News Summary - Iran court fines US in terror attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.