ഹിജാബ് വിരുദ്ധ പ്രതിഷേധം: ഇറാനിൽ ദേശീയ ടെലിവിഷൻ ഹാക്ക് ചെയ്തു; പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയോട് രാജ്യം വിടാൻ നിർദേശം

തെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാൻ ദേശീയ ടെലിവിഷൻ ചാനൽ ഹാക്ക് ചെയ്തു. പ്രക്ഷോഭത്തെ പിന്തുണക്കുന്ന ഡിജിറ്റൽ ആക്റ്റിവിസ്റ്റുകളാണ് ദേശീയ ടെലിവിഷൻ ചാനൽ ഹാക്ക് ചെയ്തത്.

പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ ദേശീയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ തടസ്സപ്പെട്ടു. ''ഞങ്ങളുടെ യുവാക്കളുടെ രക്തം നിങ്ങളുടെ കൈളിൽ പുരണ്ടിരിക്കുന്നു'' -എന്ന സന്ദേശം സ്ക്രീനിൽ എഴുതിക്കാണിച്ചിരുന്നു.ഇദലതി അലി ഹാക്ക് വിസ്റ്റ് സംഘത്തിൽ പെട്ടവരാണ് ഹാക്കിങ്ങിനു പിന്നിലെന്നാണ് കരുതുന്നത്. 'ഞങ്ങളോടൊപ്പം ചേരൂ, ഉണരൂ' എന്ന മുദ്രാവാക്യവും ടെലിവിഷൻ സ്ക്രീനിന്റെ വലതു വശത്ത് ദൃശ്യമായിരുന്നു.

സ്ക്രീനിൽ ഏതാനും സെക്കൻഡുകൾ മഹ്സ അമിനിയുടെയും മറ്റ് മൂന്ന് സ്ത്രീകളുടെയും ചിത്രങ്ങളും കാണിച്ചിരുന്നു.ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റിലായ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്നാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം അലയടിച്ചത്. പേർഷ്യൻ മാധ്യമങ്ങളും ഹാക്കിങ് വാർത്ത റിപ്പോർട്ട് ചെയ്തു. ​ആയത്തുല്ല ഖുമേനിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഹാക്കർമാർ സ്ക്രീനിൽ സന്ദേശവും എഴുതിയിരുന്നു.

Tags:    
News Summary - Iran state TV hacked by digital activists amid anti hijab protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.