തെഹ്റാൻ: പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലുകൾ രൂക്ഷമായിരിക്കെ ഡോണൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റാകുന്നത് ഇറാന്റെ ആണവോർജ പദ്ധതിയെക്കുറിച്ച് ചർച്ചകൾക്കുള്ള ഇടം ചെറുതായിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി (ഐ.എ.ഇ.എ) റാഫേൽ മരിയാനോ ഗ്രോസി മുന്നറിയിപ്പ് നൽകി.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി തലസ്ഥാനമായ തെഹ്റാനിൽ നടത്തിയ കൂടിക്കാഴ്ചക്കുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റുമുട്ടലും യുദ്ധവും ഒഴിവാക്കാൻ ആണവോർജ പദ്ധതി പരിശോധന തുടരുകയും വ്യക്തത വരുത്തേണ്ടതുമുണ്ടെന്ന് ഗ്രോസി പറഞ്ഞു. അതേസമയം, ആണവോർജ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എൻ ഏജൻസിയുമായി ചർച്ചക്ക് തയാറാണെന്നും സമ്മർദത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും അറാഗ്ചി അറിയിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവോർജ പദ്ധതിയെ കുറിച്ച് ചർച്ചക്ക് ഇറാൻ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാനുമായും ഗ്രോസി കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.