തെഹ്റാൻ: ഭരണകൂടത്തെ വിമർശിച്ച് ഇസ്രായേൽ ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയ ഇറാൻ എഴുത്തുകാരനും ഇലസ്ട്രേറ്ററുമായ മെഹ്ദി ബഹ്മാന് വധശിക്ഷ. ഇതോടെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോടനുബന്ധിച്ച് വധശിക്ഷക്ക് വിധിക്കുന്നവരുടെ എണ്ണം 11 ആയി.
ഹിജാബ് വിരുദ്ധ പ്രതിഷേധത്തോടനുബന്ധിച്ചായിരുന്നു ഭരണകൂടത്തെ നിശിതമായി വിമർശിച്ച് ബഹ്മാൻ അഭിമുഖം നൽകിയത്. പിന്നാലെ അറസ്റ്റിലായി. ഇറാനും ഇസ്രായേലും തമ്മിൽ സമാധാനം നിലനിൽക്കേണ്ടത് ആവശ്യമാണെന്നും മെഹ്ദി അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധത്തോടനുബന്ധിച്ച് നൂറുകണക്കിനെ പേരെ അറസ്റ്റ് ചെയ്തിരുന്നു. മതത്തിന്റെ നിലനിൽപിനെ കുറിച്ച് എപ്പോഴും സംസാരിക്കുന്ന വ്യക്തിയാണ് മെഹ്ദി ബഹ്മാൻ. വിവിധ മതവിഭാഗങ്ങളിലെ കലാരൂപങ്ങൾ ആവിഷ്കരിക്കാനായി ശിയ പുരോഹിതൻ മസൂമി തെഹ്റാനിയുമായി ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു.
മസൂമി തെഹ്റാനിയെയും അറസ്റ്റ് ചെയ്തിരുന്നു. 22 കാരി മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് ഇറാനിൽ പ്രക്ഷോഭമുണ്ടായത്. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്നാരോപിച്ചാണ് അമിനിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.