വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപിനെ കാത്തിരിക്കുന്നത് നിയമകുരുക്കെന്ന് റിപോർട്ടുകൾ. വൈറ്റ് ഹൗസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നുണ്ട്.
യു.എസ് ഓഫീസ് ഓഫ് സ്‌പെഷ്യല്‍ കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപോർട്ട്. ആരോപണം തെളിഞ്ഞാൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി കണക്കാക്കി വിചാരണ നേരിടേണ്ടിവരും.
ഫെഡറല്‍ നിയമത്തിന്‍റെ ലംഘനമാണ് ട്രംപ് നടത്തിയതെന്നാണ് ആരോപണം ഉന്നയിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ബില്‍ പാസ്‌ക്രൽ പറഞ്ഞത്. ട്രംപ് ഐസന്‍ഹവര്‍ എക്‌സിക്യൂട്ടീവ് ബില്‍ഡിംഗ് ക്യാമ്പയിന്‍ വാര്‍ റൂമായി മാറ്റിയെന്നും അദ്ദേഹം പറയുന്നു.
തെരഞ്ഞെടുപ്പ് ഫലം വൈറ്റ് ഹൗസിലെ ലിവിംഗ് റൂമില്‍ ഇരുന്നാണ് ട്രംപ് നിരീക്ഷിച്ചത്. ഇത് ഫെഡറല്‍ നിയമത്തിന്‍റെ ലംഘനമാണ്. 1939ലെ ഹാച്ച് ആക്ട് പ്രകാരം ഫെഡറല്‍ ജീവനക്കാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം അനുമതിയില്ലാതെ ഇവിടെ പാടില്ലെന്ന് നിയമമുണ്ടെന്നും പാസ്ക്രൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.