ധാക്ക (ബംഗ്ലാദേശ്): ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) എന്ന ഹിന്ദു മത സംഘടന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സർക്കാർ ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചു. ബംഗ്ലാ
ദേശിൽ ഹിന്ദുമത നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം.
ബുധനാഴ്ചയാണ് ഇസ്‌കോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഹരജി നൽകിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ഹിന്ദു സന്യാസിയുടെ അനുയായികളും തമ്മിലുണ്ടായ സംഘർഷത്തിനിടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്‍ലാം മരിച്ചതും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സംഘടന ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്ന് അറ്റോർണി ജനറൽ എം.ഡി അസദുസ്സമാൻ പറഞ്ഞു. ‘ഇതൊരു മതമൗലികവാദ സംഘടനയാണ്. സർക്കാർ അവരെ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്’- അറ്റോർണി ജനറൽ പറഞ്ഞു.
ഇസ്‌കോൺ സംബന്ധിച്ച സർക്കാർ നിലപാടും രാജ്യത്തെ ക്രമസമാധാന നിലയും വ്യാഴാഴ്ച രാവിലെ റിപ്പോർട്ട് ചെയ്യാൻ അറ്റോർണി ജനറലിനോട് ഹൈകോടതി നിർദേശിച്ചു. ക്രമസമാധാന നില തകരുന്നത് തടയണമെന്ന് കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. ഇസ്‌കോൺ അംഗമായിരുന്ന ചിൻമോയ് കൃഷ്ണ ദാസ്, ഹിന്ദു സമൂഹത്തിന്റെ റാലിക്കിടെ ദേശീയ പതാകയെ അനാദരിച്ചു എന്നാരോപിച്ചാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.