പെ​ഷാ​വ​ർ ശി​യാ പ​ള്ളി​യി​ലെ ചാ​വേ​റാ​ക്ര​മ​ണം: ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു

പെ​ഷാ​വ​ർ: 57 പേ​ർ കൊ​ല്ല​പ്പെ​ട്ട പാ​കി​സ്താ​നി​​ലെ ശി​യാ പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ന്‍റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തു. ഐ.എസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്.

കഴിഞ്ഞ ദിവസം വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്താ​നി​​ലെ ശി​യാ പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ 57 പേ​രാണ് കൊ​ല്ല​പ്പെ​ട്ടത്. പെ​ഷാ​വ​റി​ലെ ക്വി​സ്സ ഖ​വാ​നി ബ​സാ​റി​ലെ കുച്ച രിസാൽദർ പ​ള്ളി​യി​ലാ​ണ് ആ​ക്ര​മ​ണം നടന്നത്.

ആ​ളു​ക​ൾ ജു​മു​അ ന​മ​സ്കാ​ര​ത്തി​നാ​യി ത​യാ​റെ​ടു​ക്ക​വെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ 200 പേ​രിൽ 10 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​ള്ളി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന ര​ണ്ട് അക്ര​മി​ക​ൾ സു​ര​ക്ഷാ​ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​.

ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു അക്ര​മി​യും കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടാ​മ​തെ​ത്തി​യ അക്ര​മി​യാ​ണ് ചാ​വേ​റാ​യ​ത്. അ​ഫ്ഗാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ന​ഗ​ര​ത്തി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്.

Tags:    
News Summary - Islamic State claims responsibility for mosque explosion in Pakistan's Peshawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.