ഇന്ത്യയിൽ ഇസ്‍ലാം വിരുദ്ധത അതിന്റെ ഏറ്റവും മാരക രൂപം കൈവരിച്ചതായി വിഖ്യാത പണ്ഡിതൻ നോം ചോംസ്കി. ഇസ്‍ലാമോഫോബിയ രാജ്യത്ത് അതിവേഗത്തിൽ പിടിമുറുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ജനാധിപത്യ സംവിധാനങ്ങളെ അതിവിദഗ്ധമായി മുസ്‍ലിംവിരുദ്ധതക്കായി ഉപയോഗപ്പെടുത്തുന്നു.
പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉടനീളം വളർന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പാത്തോളജി ഇന്ത്യയിൽ അതിന്റെ ഏറ്റവും മാരകമായ രൂപം കൈക്കൊള്ളുകയാണ്. മോദി സർക്കാർ ആസൂത്രിതമായി ഇന്ത്യൻ മതേതര ജനാധിപത്യത്തെ തകർക്കുകയും രാജ്യത്തെ ഒരു ഹിന്ദു വംശീയതയാക്കി മാറ്റുകയും ചെയ്യുന്നു.
ഇന്ത്യയിലെ വർഗീയതയെക്കുറിച്ച് യു. എസ് ആസ്ഥാനമായുള്ള പ്രവാസി സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ റെക്കോർഡ് ചെയ്ത സന്ദേശത്തിലാണ് ചോംസ്കിയുടെ അഭിപ്രായങ്ങൾ വന്നത്. ചില കാര്യങ്ങളിൽ ഇന്ത്യ അധിനിവേശ ഫലസ്തീന് സമാനമായ രീതിയിൽ ആയിരിക്കുന്നു. ഇന്ത്യ ഇന്ന് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭയാനകമായ ഇരുണ്ടതും അക്രമാസക്തവുമായ ഇടത്തിലാണ്.ഇന്ത്യയിലെ മുസ്‍ലിംകൾക്കും കൃസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും ഇടയിൽ അക്രമാസ്കതമായ വിടവ് രൂപപ്പെട്ടു കഴിഞ്ഞു -ചോംസ്കി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.