ഗസ്സ സിറ്റി: കിടപ്പാടം നഷ്ടപ്പെട്ട് ആശ്രയമറ്റ ആയിരങ്ങൾ അഭയംതേടിയ മധ്യ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ ബോംബിട്ട് വീണ്ടും ഇസ്രായേൽ ക്രൂരത. യു.എൻ സഹായ ഏജൻസി നിയന്ത്രണത്തിലുള്ള സ്കൂളിൽ പ്രവർത്തിക്കുന്ന അഭയാർഥി ക്യാമ്പിൽ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 40ഓളം പേർ കൊല്ലപ്പെട്ടു.
ഹമാസ് താവളമെന്നാരോപിച്ചാണ് ഇസ്രായേലിന്റെ കൂട്ടക്കൊല. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഒമ്പത് സ്ത്രീകളുമുണ്ടെന്നും മൃതശരീരങ്ങൾ ക്യാമ്പിൽ ചിതറിത്തെറിച്ച നിലയിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, നിരവധി ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്നും സിവിലിയൻ മരണത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഇസ്രായേൽ സൈനിക വക്താവ് ലഫ്. കേണൽ പീറ്റർ ലേണർ വിശദീകരിച്ചത്.
സിവിലിയന്മാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകാതെയായിരുന്നു ആക്രമണമെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ, സ്കൂളിൽ ഹമാസ് താവളമുണ്ടെന്ന ആരോപണം ഗസ്സ ഗവ. മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മായിൽ അൽ തവാബ്ത നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.