അൽഅഖ്‌സ പള്ളിയിൽ റമദാൻ തീരുംവരെ മുസ്‌ലിംകൾ അല്ലാത്തവർക്ക് വിലക്ക്

ജറൂസലം: അൽഅഖ്‌സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ മുസ്‌ലിംകളല്ലാത്തവർക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ. പള്ളി പരിസരത്തെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി.

ജൂതന്മാർക്കും വിനോദ സഞ്ചാരികൾക്കും പള്ളി പരിസരത്ത് പ്രവേശന വിലക്കുണ്ട്. മുതിർന്ന ഇസ്രായേൽ സുരക്ഷ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് നടപടി.വിനോദ സഞ്ചാരികളടക്കം ആരെയും പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് പ്രസിഡന്‍റ് നെതന്യാഹുവിന്റെ ഓഫിസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചത്.

കൂടാതെ വെസ്റ്റേൺ വാളിൽ ജൂതരുടെ പ്രാർഥന സുരക്ഷിതമായി തുടരുന്നതിന് കൂടുതൽ സൈനികരെ വിന്യസിക്കാൻ അദ്ദേഹം ഉത്തരവിട്ടു. മക്കയിലെ മസ്ജിദുൽ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ് മസ്ജിദുൽ അഖ്‌സ.

Tags:    
News Summary - Israel bans non-Muslims from Al-Aqsa until end of Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.