ബൈറൂത്: സിറിയൻ പ്രവിശ്യയായ ഹോംസിൽ ഇസ്രായേൽ വ്യോമാക്രമണം. വ്യോമപ്രതിരോധ സംവിധാനം ചില മിസൈലുകൾ തകർത്തതായി ഔദ്യോഗിക വാർത്ത ഏജൻസിയായ സന അറിയിച്ചു. ആക്രമണത്തിൽ ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല.
ആക്രമണത്തെത്തുടർന്ന് ഹോംസ് നഗരത്തിൽ തീപിടിത്തമുണ്ടായതായി സർക്കാർ അനുകൂല ഷാം എഫ്.എം റേഡിയോ അറിയിച്ചു. അതേസമയം, ലബനാനിലെ ഹിസ്ബുല്ലയുടെ നിയന്ത്രണത്തിൽ സൈനിക എയർപോർട്ടിൽ പ്രവർത്തിച്ചിരുന്ന ആയുധ ഡിപ്പോ ഇസ്രായേൽ ആക്രമണത്തിൽ തകർന്നതായി ബ്രിട്ടൻ ആസ്ഥാനമായ പ്രതിപക്ഷ കൂട്ടായ്മയായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇസ്രായേൽ ഈ കേന്ദ്രത്തിൽ ആക്രമണം നടത്തുന്നത്. ഏപ്രിൽ രണ്ടിന് ഹോംസിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.