അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് അടിമയാകും; ഇസ്രായേൽ നടത്തുന്നത് ഫലസ്തീനികളെ ഇഞ്ചിഞ്ചായി കൂടി കൊല്ലുന്ന യുദ്ധം

ഒരു വർഷം പിന്നീടുമ്പോഴും ഇസ്രായേലിന്റെ ഗസ്സ അധിനിവേശം മാറ്റമില്ലാതെ തുടരുകയാണ്. ആയിരക്കണക്കിനാളുകളാണ് ഗസ്സയിൽ ഇതുവരെ മരിച്ചത്. ഇതിൽ ഭൂരിപക്ഷവും സ്​ത്രീകളും കുട്ടികളുമാണ്. എന്നാൽ, ഇതിനുമപ്പുറം ദശാബ്ദങ്ങൾ ഗസ്സയെ വേട്ടയാടാൻ കെൽപ്പുള്ള യുദ്ധം കൂടിയാണ് ഇസ്രായേൽ നടത്തുന്നത്. ഗസ്സയിലെ ജനങ്ങളെ അർബുദം ഉൾപ്പടെയുള്ള മാരക രോഗങ്ങൾക്ക് അടിമയാക്കി ഇഞ്ചിഞ്ചായി കൊല്ലുന്നതിനും ഇസ്രായേലിന്റെ അധി​നിവേശം കാരണമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ഗസ്സയിലെ 2.3 മില്യൺ ടൺ ഭാരമുള്ള മാലിന്യക്കൂമ്പാരത്തിൽ വലിയൊരു ശതമാനം ആസ്ബസ്റ്റോഴ്സിന്റെ സാന്നിധ്യമുണ്ട്. ഇത് അർബുദത്തിന് വഴിവെക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുന്നവരിൽ വലിയൊരു വിഭാഗത്തിന് അർബുദം പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യതയേറെയാണെന്ന് ഡോക്ടർമാർ പറയുന്നു. 2009 സെപ്തംബർ 11ന് വേൾഡ് ട്രേഡ് സെന്റർ ആക്രമണമുണ്ടായപ്പോൾ പുറത്തുവന്ന വാതകങ്ങൾ ശ്വസിച്ച് രോഗങ്ങൾക്ക് അടിമയാവുകയും പിന്നീട് മരിക്കുകയും ചെയ്തവരുടെ എണ്ണം 4300 ആണ്. ആക്രമണമുണ്ടായ ഉടൻ മരിച്ചവരേക്കാൾ എത്രയോ അധികമാണ് ഇത്.

ഇതേസ്ഥിതി ഗസ്സയിലുമുണ്ടാവുമെന്നാണ് ആരോഗ്യപ്രവർത്തകർ പ്രവചിക്കുന്നത്. ഗിസ്സയിലെ ഗ്രേറ്റ് പിരമിഡിനേക്കാൾ 11 ഇരട്ടി മാലിന്യങ്ങളാണ് ഗസ്സയിൽ ഇപ്പോൾ അടിഞ്ഞു കൂടിയിരിക്കുന്നത്. ഇത് പൂർണമായും നീക്കാൻ 15 വർഷമെടുക്കുമെന്നാണ് വിലയിരുത്തൽ. നിരവധി തവണയാണ് ഗസ്സയിലെ അഭയാർഥി ക്യാമ്പുകൾ ഉൾപ്പടെ ഇസ്രായേൽ ആക്രമിച്ചത്. ഈ ക്യാമ്പുകളിലെ കെട്ടിടങ്ങളിൽ ഭൂരിപക്ഷവും നിർമിച്ചിരിക്കുന്നത് ആസ്ബറ്റോസ് ഷീറ്റുകൾ ഉപയോഗിച്ചാണ്.

ഇതിനൊപ്പം ഇപ്പോൾ ഗസ്സയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ മണ്ണിലും വായുവിലും വെള്ളത്തിലും കലരും. അതും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നാണ് ആശങ്ക.

കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. ഗസ്സ സിവിൽ ഡിഫൻസ് ഏജൻസിയാണ് ആക്രമണം നടന്ന വിവരം അറിയിച്ചത്. ഏജൻസിയുടെ വക്താവ് മഹമുദ് ബസൽ രാത്രി 9.40നാണ് ആക്രമണമുണ്ടായെന്ന് സ്ഥിരീകരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആക്രമണത്തിൽ മരിച്ചുവെന്ന് മഹമുദ് ബസൽ പറഞ്ഞിരുന്നു.

Tags:    
News Summary - Israel is waging war that killing Palestinians inch by inch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.