ഗസ്സ സിറ്റി: ഗസ്സയിൽ മനുഷ്യത്വം മരവിക്കുന്ന ആക്രമണം തുടരുന്ന ഇസ്രായേൽ സൈന്യം ഇന്നലെ 34 പേരെ കൂടി കൊലപ്പെടുത്തി. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ നടത്തിയ ആക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിൽ നാല് പേരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി.
അന്താരാഷ്ട്ര തലത്തിൽ നിരോധിക്കപ്പെട്ട രാസായുധങ്ങൾ ഇസ്രായേൽ സൈന്യം ഗസ്സയിൽ ഉപയോഗിക്കുന്നതായി ഫലസ്തീനിയൻ ഹെൽത്ത് മിനിസ്ട്രി ഡയറക്ടർ ഡോ. മുനീർ അൽ-ബുർഷ് ആരോപിച്ചു. കൊലപ്പെടുത്തുന്നവരുടെ ശരീരം തന്നെ ഇല്ലാതാകുന്ന രാസായുധങ്ങളാണ് പ്രയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ സുരക്ഷ ഭയന്ന് ഗസ്സയിൽ സഹായ വിതരണം നിർത്തിയിരിക്കുകയാണ് യു.എൻ ഏജൻസി. യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ ഇസ്രായേൽ വഴി വരുന്ന ട്രക്കുകൾ ഐ.ഡി.എഫ് പിന്തുണയോടെ കൊള്ളയടിക്കുകയാണ്. ഇതും ഭക്ഷണവിതരണം നടത്തുന്ന വേൾഡ് സെൻട്രൽ കിച്ചൺ (ഡബ്ല്യുസികെ) പ്രവർത്തകരെ ബോംബിട്ട് കൊന്നതും മുൻനിർത്തിയാണ് സേവനം തൽക്കാലത്തേക്ക് നിർത്തിവെക്കാൻ യു.എൻ.ആർ.ഡബ്ല്യു.എ തീരുമാനിച്ചത്.
ഒരുവർഷത്തിലേറെയായി ഗസ്സയിൽ തുടരുന്ന നരനായാട്ടിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയവരുടെ എണ്ണം 45,000ലേക്ക് അടുക്കുകയാണ്. ഒന്നരലക്ഷം പേർക്കാണ് പരിക്കേറ്റത്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയവരുടെ കൃത്യമായ കണക്കുപോലുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.