ടിപ്പുസുൽത്താൻ ചരിത്രത്തിലെ സങ്കീർണ വ്യക്തിത്വം -വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ടിപ്പുസുൽത്താൻ ചരിത്രത്തിലെ സങ്കീർണ വ്യക്തിയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ബ്രിട്ടീഷ് ഭരണത്തിനെതിരെ ചെറുത്തുനിൽപ്പും അദ്ദേഹത്തിന്റെ തോൽവിയും മരണവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു മേഖലയുടെ വിധിയെതന്നെ മാറ്റിയത് ചരിത്രമാണ്. എന്നാൽ, മൈസൂരടക്കം മേഖലയിൽ ടിപ്പുവിന്റെ ഭരണത്തിനെതിരെ ഇന്നും ശക്തമായ ജനവികാരമുണ്ടെന്ന് ജയശങ്കർ പറഞ്ഞു.

ഇന്ത്യൻ ചരിത്രകാരൻ വിക്രം സമ്പത്തിന്റെ ‘ടിപ്പു സുൽത്താൻ: ദ സാഗ ഓഫ് ദ മൈസൂർ ഇൻറർറെഗ്നം’ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിപ്പു സുൽത്താന്റെ ബ്രിട്ടീഷുകാരോടുള്ള ചെറുത്തുനിൽപ്പിലാണ് ഇന്ത്യൻ ചരിത്രം കൂടുതൽ ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ ഭരണത്തിന്റെ മറ്റുവശങ്ങളെ കുറച്ചുകാണിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്തു. എന്നാൽ, വർത്തമാനകാലത്തിൽ ചരിത്രമെഴുതുന്നതിനൊപ്പം മുൻകാലങ്ങളിൽ മറച്ചുവെച്ച വസ്തുതകളെ കൂടി ചർച്ച ചെയ്യുന്നത് കാണാം. ടിപ്പു ഒരു സങ്കീർണമായ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങൾ മാത്രം ഉയർത്തിക്കാണിച്ചത് പ്രത്യേക രാഷ്ട്രീയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാൻ വഴിവെച്ചു. എല്ലാ സമൂഹങ്ങളിലും ചരിത്രം സങ്കീർണമാണ്. ചരിത്രത്തിലെ നന്മകൾ തിരയാൻ മാത്രമാണ് രാഷ്ട്രീയത്തിന് താൽപര്യം. മോദി സർക്കാറിന് കീഴിൽ ഇന്ത്യ ബദൽ കാഴ്ചപ്പാടുകളുടെ ആവിർഭാവത്തിന് സാക്ഷ്യംവഹിച്ചു. ഞങ്ങൾ ഇപ്പോൾ ഒരു വോട്ടുബാങ്കിന്റെ തടവുകാരല്ല. അസ്വസ്ഥതയുണ്ടാക്കുന്നതെങ്കിലും സത്യം പുറത്തുകൊണ്ടുവരുന്നതിൽ രാഷ്ട്രീയ നീതികേട് കാണുന്നില്ലെന്ന് ജയശങ്കർ അവകാശപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.