ഗസ്സ: ഹമാസിന്റെ പോരാളിയെന്ന് ആരോപിച്ച് ചാരിറ്റി പ്രവർത്തകനെ കൊലപ്പെടുത്തി ഇസ്രായേൽ. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ഇസ്രായേൽ ആരോപണം. ഗസ്സയിലെ വേൾഡ് സെൻട്രൽ കിച്ചനിലാണ് ഇയാൾ ജോലിചെയ്തിരുന്നത്.
ഇസ്രായേൽ ആക്രമണത്തിൽ വേൾഡ് സെൻട്രൽ കിച്ചനിലെ മറ്റ് മൂന്ന് ജീവനക്കാർ കൂടി കൊല്ലപ്പെട്ടുവെന്നാണ് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കൊല്ലപ്പെട്ടയാൾക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനായി തെളിവുകളൊന്നും ഇസ്രായേൽ നൽകിയിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്ന് വേൾഡ് സെൻട്രൽ കിച്ചൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലെ പ്രവർത്തനം നിർത്തിവെക്കുകയാണെന്നും സെൻട്രൽ കിച്ചൻ അധികൃതർ അറിയിച്ചു.
അതേസമയം, ആക്രമണം സംബന്ധിച്ച് ഹമാസിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല. കഴിഞ്ഞദിവസം വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിയിലെ ഐ.സി.യു ഡയറക്ടർ ഡോ. അഹ്മദ് അൽ കഹ്ലൂത്തിനെ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ 19 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.