ഗസ്സ: സുരക്ഷിതരാകണമെങ്കിൽ തെക്കൻ ഗസ്സയിലേക്ക് പോകണമെന്നു പറഞ്ഞ് വടക്കൻ ഗസ്സയിൽനിന്ന് ആളുകളെ ആട്ടിത്തെളിച്ച് കൊണ്ടുവന്നശേഷം തെക്കൻ ഗസ്സയിൽ രൂക്ഷമായ ബോംബാക്രമണം നടത്തി ഇസ്രായേൽ. തെക്കൻ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിൽ ഉൾപ്പെടെ കനത്ത ആക്രമണമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇസ്രായേൽ നടത്തിയത്. 400ലേറെ കേന്ദ്രങ്ങളിൽ ഒറ്റരാത്രി ബോംബിട്ടു.
വീടുകൾക്കും മസ്ജിദുകൾക്കും നേരെ ആക്രമണമുണ്ടായി. ദൈർ അൽ ബലാഹ്, ഖാൻ യൂനിസ് എന്നിവിടങ്ങളിലെ ആക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് സൈന്യം മുന്നറിയിപ്പ് നൽകി. എന്നാൽ, അവർക്ക് ഇനി പോകാൻ ഇടമില്ല.
ഗസ്സ വീണ്ടും ഭൂമിയിലെ നരകമായെന്ന് യു.എൻ മാനുഷിക സഹായ ഓഫിസ് വക്താവ് ജെൻസ് ലായെർക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.