ബെയ്റൂത്തിന് നേരെ വീണ്ടും ഇസ്രായേൽ ആ​ക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം. ആറ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലബനീസ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിക്ക് നേരെയാണ് ഇസ്രായേൽ ആ​ക്രമണമുണ്ടായിരിക്കുന്നത്.

ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ നടക്കുന്ന ഇസ്‍ലാമിക് ഹെൽത്ത് ഓർഗനൈസേഷന് നേരെയാണ് ആ​ക്രമണമുണ്ടായത്. ഇത് രണ്ടാം തവണയാണ് സെൻട്രൽ ബെയ്റൂത്തിനെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ലബനാനിൽ ആക്രമണം തുടങ്ങിയപ്പോഴും ഇസ്രായേൽ സെൻട്രൽ ബെയ്റൂത്തിനെ ലക്ഷ്യമിട്ടിരുന്നു.

ലബനാൻ പാർലെമന്റും യു.എന്നിന്റെ പ്രാദേശിക​ കേന്ദ്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ലബനാന്റെ തെക്കൻ ജില്ലയായ ദഹിയേഹിനെ ലക്ഷ്യമിട്ടും ശക്തമായ ആ​ക്രമണമാണ് നടക്കുന്നത്. പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞുപോകാൻ ആളുകൾക്ക് ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇസ്രായേൽ നടത്തിയ ആ​ക്രമണങ്ങളിൽ 14 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. അടിയന്തര സേവനം നൽകുന്ന ആരോഗ്യപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നേരത്തെ ഗസ്സയിലും ആരോഗ്യപ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രായേൽ വലിയ രീതിയിൽ ആക്രമണം നടത്തിയിരുന്നു.

Tags:    
News Summary - Israeli air strikes on central Beirut Kill 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.