വെസ്റ്റ്ബാങ്ക്: ഇസ്രായേൽ സേന ഒരു ഫലസ്തീൻ പൗരനെ കൂടി കൊലപ്പെടുത്തി. ഇസ്രായേൽ സൈന്യം ഫലസ്തീനിയെ വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 2006ന് ശേഷം ഇസ്രായേൽ-ഫലസ്തീൻ സംഘർഷം കൂടുതലുള്ളത് ഈ വർഷമാണ്. 140ലേറെ ഫലസ്തീനികളും 19 ഇസ്രായേലുകാരും ഈ വർഷം കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ഇസ്രായേൽ റെയ്ഡും അറസ്റ്റും ഇതിനോടുള്ള ചെറുത്തുനിൽപുമാണ് സംഘർഷത്തിനിടയാക്കുന്നത്. അതിനിടെ, ഇസ്രായേലി സമാധാന പ്രവർത്തകർ വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.