തെൽഅവിവ്: തെക്കൻ ലബനാനിലെ ബിന്റ് ജെബീൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രായേൽ ഷെല്ലാക്രമണം നടത്തി. ഇതേത്തുടർന്ന് പ്രദേശത്ത് തീ പടർന്നത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലബനാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഫാർ കില, ബുർജ് അൽ-മുലൂക്ക്, ടാലെറ്റ് അൽ-അസീസിയ, മർജയൂൺ പ്ലെയിൻ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ഷെല്ലാക്രമണം നടത്തിയതെന്ന് ലബനാനിലെ നാഷനൽ ന്യൂസ് ഏജൻസി വ്യക്തമാക്കി.
ഇസ്രായേൽ അതിർത്തിക്കടുത്തുള്ള തെക്കൻ ലെബനാനിലെ ഖിയാം ഗ്രാമത്തിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ
പുക ഉയരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.