സ്വാതന്ത്ര്യദിനത്തിൽ ഇസ്രായേലിൽ ഇന്ത്യൻ-ജൂത സാംസ്കാരിക ചത്വരം തുറന്നു

എയ്‍ലാത്ത്: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്താൻ ഇസ്രായേലിലെ എയ്‍ലാത്ത് നഗരത്തിൽ ഇന്ത്യൻ-ജൂത സാംസ്കാരിക ചത്വരം തുറന്നു. ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായി പൈതൃകവും മൂല്യങ്ങളും പങ്കുവെച്ച് പടുത്തുയർത്തിയ ശക്തമായ നാഗരിക ബന്ധത്തിന് ചത്വരം സമർപ്പിക്കുന്നതായി എയ്‌ലാത്ത് മേയർ എലി ലങ്ക്രി പറഞ്ഞു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെയും സ്‌നേഹം, സൗഹൃദം, പരസ്പര കരുതൽ എന്നിവയുടെയും പ്രതീകമാണ് ഇന്ത്യൻ-ജൂത സാംസ്കാരിക ചത്വരമെന്ന് സ്ക്വയർ ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു. ഇന്ത്യൻ-ജൂത സമൂഹവും എയ്‌ലാത്ത് നഗരവും തമ്മിലുള്ള ബന്ധവുമാണ് ഇത് സൂചിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകൾ മറികടന്നുള്ള ഇന്ത്യയിലെയും ഇസ്രായേലിലെയും ജനങ്ങളുടെ ഈ സൗഹൃദം ഭാവി തലമുറകളെ പ്രചോദിപ്പിക്കട്ടെയെന്ന് ചത്വരത്തിലെ ഫലകത്തിൽ കുറിച്ചു​വെച്ചു. ചത്വരത്തിലെ മതിലിന്റെ രണ്ട് വശങ്ങളിലായി ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാകകൾ ആലേഖനം ചെയ്തിട്ടുണ്ട്. 


Tags:    
News Summary - Israeli city unveils Indian-Jewish Cultural Square

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.