ജറൂസലം: മൂന്നു ഫലസ്തീനികളെക്കൂടി ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലുസിലാണ് സംഭവം. വർഷങ്ങൾക്കിടയിലെ ഏറ്റവും സംഘർഷഭരിതമായ അന്തരീക്ഷത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്.
രണ്ടര മാസത്തിനിടെ 80 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഫലസ്തീനികളുടെ ആക്രമണത്തിൽ 14 ഇസ്രായേൽ പൗരന്മാരും കൊല്ലപ്പെട്ടു.
കഴിഞ്ഞ വർഷം 150ലേറെ ഫലസ്തീനികളും 20ഓളം ഇസ്രായേൽ പൗരന്മാരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തുന്ന റെയ്ഡും ഇതിനോടുള്ള ഫലസ്തീനികളുടെ ചെറുത്തുനിൽപുമാണ് സംഘർഷത്തിന് ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.