ഇസ്രായേൽ വിദേശകാര്യ മന്ത്രി യുക്രെയ്നിൽ

ജറൂസലം: റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ആദ്യമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി യുക്രെയ്നിലെത്തി. വ്യാഴാഴ്ച കിയവിലെത്തിയ ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോചെൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.

റഷ്യൻ അധിനിവേശത്തെ അപലപിച്ച ഇസ്രായേൽ മന്ത്രി തൽക്കാലം യുക്രെയ്നുള്ള പിന്തുണ മാനുഷികസേവനത്തിൽ പരിമിതപ്പെടുത്തുകയാണെന്ന് അറിയിച്ചു.

ഡിസംബറിൽ അധികാരത്തിലെത്തിയ ബിന്യമിൻ നെതന്യാഹു യുക്രെയ്ൻ, റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേൽ നയം പുനരവലോകനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും യുക്രെയ്ന് ആയുധം നൽകാൻ തയാറായിട്ടില്ല.

യുക്രെയ്ൻ ഇസ്രായേലിന്റെ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ആവശ്യപ്പെടുന്നുണ്ട്. റഷ്യയുമായി പ്രത്യക്ഷ ശത്രുതയിലാകാൻ ഇസ്രായേൽ ആഗ്രഹിക്കുന്നില്ല. റഷ്യയിലെ ജൂത സമൂഹത്തിന്റെ താൽപര്യ സംരക്ഷണവും ഇതിൽ ഘടകമാണ്.

Tags:    
News Summary - Israeli Foreign Minister Eli Cohen in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.