ദമസ്കസ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; രണ്ട് മരണം, പിന്നിൽ ഇസ്രായേലെന്ന് സിറിയ

ബെയ്റൂട്ട്: ദമസ്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ മിസൈൽ ആക്രമണം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സിറിയൻ രണ്ട് സൈനികർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു.

ഇസ്രായേലാണ് ആക്രമണത്തിനു പിന്നിലെയന്ന് സിറിയ ആരോപിച്ചു. ഈ വർഷത്തെ ആദ്യ ആക്രമണത്തിൽ നിരവധി വസ്തുവകകൾക്കും നാശനഷ്ടമുണ്ടായതായി സൈന്യം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

എന്നാൽ സംഭവത്തെ കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് ദമസ്കസ് വിമാനത്താവളത്തിനു നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ജൂൺ 10ന് ഉണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിന്റെ റൺവേക്കടക്കം ഗുരുതര തകരാറുകൾ സംഭവിച്ചിരുന്നു. 

Tags:    
News Summary - Israeli missile strikes put Damascus airport out of service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.