വത്തിക്കാൻ സിറ്റി: ഗസ്സയിലെ കൂട്ടക്കൊല നിർത്തണമെന്ന് ഇസ്രായേലിനോട് വത്തിക്കാൻ. “30,000 പേർ മരിച്ചു. ഇസ്രായേലിനോട് യുദ്ധം നിർത്താൻ എല്ലാവരും ഒരുപോലെ ആവശ്യപ്പെടുകയാണ്. കാര്യങ്ങൾ ഇതുപോലെ തുടരാനാവില്ല. ഗസ്സ പ്രശ്നം പരിഹരിക്കാൻ മറ്റ് വഴികൾ കണ്ടെത്തണം’ -വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പറഞ്ഞു.
ഒക്‌ടോബർ 7ന് നടന്ന കാര്യങ്ങളെ തങ്ങൾ തീർത്തും അപലപിക്കുന്നുവെന്നും എന്നാൽ, ഇതിനോട് ആനുപാതികമായി മാത്രമേ ഇസ്രായേൽ പ്രതിരോധിക്കാവൂ എന്നും കർദിനാൾ ചൂണ്ടിക്കാട്ടി.
യേശു ജനിച്ച മണ്ണിൽ തന്നെ സമാധാന സന്ദേശം മുങ്ങി മരിക്കുകയാണെന്ന് ക്രിസ്മസ് ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞിരുന്നു. നമ്മുടെ ഹൃദയം ബത്‌ലഹേമിൽ ആണെന്നും അവിടെ സമാധാനത്തിന്‍റെ രാജകുമാരൻ യുദ്ധത്തിന്‍റെ വ്യർഥമായ യുക്തിയാൽ ഒരിക്കൽ കൂടി നിരാകരിക്കപ്പെട്ടെന്നും അഭിപ്രായപ്പെട്ട മാർപ്പാപ്പ, ബത്‌ലഹേം ആഘോഷ രാവുകൾക്ക് സാക്ഷിയാകണമെങ്കിൽ ഗസ്സയിൽ സമാധാനം പുലരണമെന്നും പറഞ്ഞിരുന്നു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നൽകിയ ക്രിസ്മസ് സന്ദേശത്തിലാണ് സമാധാനത്തിനായി മാർപ്പാപ്പ അഭ്യർഥിച്ചത്. ഗസ്സ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് യേശു പിറന്ന ബത്‌ലഹേമിൽ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.