ബ്രസൽസ്: ഇസ്രായേലിന്റെ ഗസ്സ ഉപരോധം നിയമവിരുദ്ധമാണെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. ഫലസ്തീനുള്ള യൂറോപ്യൻ സഹായം തുടർന്നും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രായേലിനുണ്ട്. എന്നാൽ, അത് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസരിച്ചാകണം. വലിയൊരു വിഭാഗം ജനത്തിന് ഭക്ഷണവും വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. ഫലസ്തീൻ ജനങ്ങളും ദുരിതം അനുഭവിക്കുകയാണെന്നും മസ്കത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഹമാസ് ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ വിമർശിച്ച് രംഗത്തെത്തുന്ന ആദ്യ യൂറോപ്യൻ യൂനിയൻ നേതാവാണ് ബോറെൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.