ടെക്സസിലെ ജൂതപ്പള്ളിയിൽ ആയുധധാരി നാലു പേരെ ബന്ദികളാക്കിയ സംഭവം ഭീകരാക്രമണമാണെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. അതേസമയം, എന്തുകൊണ്ടാണ് തോക്കുധാരി സിനഗോഗിന് നേരെ ആക്രമണം നടത്തിയത് എന്നതിനെ കുറിച്ച് മതിയായ വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂതരെ ബന്ദികളാക്കിയത് ബ്രിട്ടീഷ് പൗരൻ മാലിക് ഫൈസൽ അക്രം എന്നയാളാണെന്ന് എഫ്.ബി.െഎ അറിയിച്ചിട്ടുണ്ട്. 44കാരനായ അയാളെ ഇന്നലെ വെടിവെച്ച് കൊന്നിരുന്നു. മാലിക് ഫൈസൽ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സഹോദരൻ പറഞ്ഞിരുന്നു.
നാലുപേരെയാണ് ഇയാൾ ബന്ദികളാക്കിയിരുന്നത്. ഇതിലൊരാളെ പിന്നീട് വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരുടെ അവസ്ഥയെന്താണെന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വിട്ടയച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ സിനഗോഗിൽ പ്രാർഥന നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ ആളുകളെ ബന്ദികളാക്കിയത്. യു.എസിൽ തടവിൽ കഴിയുന്ന പാക് ന്യൂറോ സയിന്റിസ്റ്റ് ആഫിയ സിദ്ദീഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ആളുകളെ ബന്ദിയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.