മിലാൻ: അഗ്നിക്കിരയായ ബസിൽ നിന്ന് 25 കുഞ്ഞുങ്ങളെ അതിസാഹസികമായി രക്ഷപെടുത്തിയ ഡ്രൈവർ വീരനായകനായി. മിലാനിൽ നിന്ന് 80 കിലോമീറ്റർ അകലെ തുരങ്കത്തിൽ െവച്ചാണ് ബസിന് തീപിടിച്ചത്.
14നും 16നും ഇടയിൽ പ്രായമുളള കുട്ടികളെ വേനൽക്കാല ക്യാമ്പിനായി കൊണ്ടുപോകുകയായിരുന്നു ബസ്. തീപിടിച്ചതിന് പിന്നാലെ സമയോചിതമായി ഇടപെട്ട ഡ്രൈവർ ബസിൽ നിന്ന് കുട്ടികളെയെല്ലാം പുറത്തെത്തിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.
കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഡ്രൈവറുടെ ധീരതക്ക് 'ലോംബാർഡി റീജിയൻ' സമ്മാനിക്കുമെന്ന് പ്രാദേശിക ഭരണകുടം അറിയിച്ചു. റീജ്യനൽ കൗൺസിലിന്‍റെ അടുത്ത യോഗത്തിൽ ബസ് ഡ്രൈവറെ അതിഥിയായി പങ്കെടുപ്പിക്കുമെന്ന് പ്രസിഡന്‍റ് അലക്സാണ്ട്രോ ഫെർമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.