ന്യൂയോർക്ക്: അേമരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെനപ്പോലെ, മകൾ ഇവാൻക ട്രംപിനും പാവപ്പെട്ട ആളുകളോട് പുച്ഛമാണെന്ന് സഹപാഠിയും അടുത്ത സുഹൃത്തുമായ ലിസാൻഡ്ര ഓസ്ട്രോം. പിതാവിനുള്ളതുപോലെ, പണത്തിനോടും പ്രശസ്തിയോടും മകൾക്കും വലിയ ഭ്രമമാണെന്ന് 'വാനിറ്റി ഫെയറി'ൽ എഴുതിയ വിവരണത്തിൽ ഓസ്ട്രോം പറയുന്നു.
'മാൻഹാട്ടനിൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന അപ്പർ ഈസ്റ്റ് സൈഡിലെ സ്കൂളിലെ പഠനകാലത്താണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്. സെവൻത് ഗ്രേഡ് ക്ലാസിൽ ഒന്നിച്ചശേഷം പത്തു വർഷത്തിലേറെ പിരിയാനാവാത്ത കൂട്ടുകാരായിരുന്നു. പിന്നീട് അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമായി ഞങ്ങളെ വേർപിരിച്ചു'- ഓസ്ട്രോം എഴുതുന്നു.
'സ്കൂളിൽ പഠിക്കുന്ന സമയംതൊട്ടേ പദവികളോട് വലിയ താൽപര്യമായിരുന്നു ഇവാൻകക്ക്. അവൾ നടത്തുന്ന എല്ലാ അതിക്രമങ്ങൾക്കും സഹപാഠികളുടെ മേൽ കുറ്റം ചാർത്തുകയായിരുന്നു പതിവ്. പദവിക്കും പണത്തിനും അധികാരത്തിനും ട്രംപ് എന്ന പേരുണ്ടായിരുന്നു അവൾക്ക്. സ്വയം രക്ഷിക്കാൻ മറ്റുള്ളവരെ ബലിയാടാക്കുന്ന പിതാവിെൻറ സഹജവാസനയും ഇവാൻകയിലുണ്ടായിരുന്നു'-39കാരിയായ ഓസ്ട്രോം എഴുതുന്നു.
ഇവാൻകക്ക് വായിക്കാൻ പുസ്തകങ്ങൾ നിർദേശിക്കാറുണ്ടായിരുന്നു ഓസ്ട്രോം. 'അന്ന് ഞങ്ങൾക്ക് 25 വയസ്സായിക്കാണും. ആ സമയത്ത് അവളോട് റിച്ചാർഡ് റൂസോക്ക് പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്ത 'എംപയർ ഫാൾസ്' വായിക്കാൻ പറഞ്ഞു ഞാൻ. മെയ്നെയിലെ തൊഴിലാളി വർഗക്കാരാണ് ആ നോവലിലെ കഥാപാത്രങ്ങൾ. എന്നാൽ, പുസ്തകം വായിച്ചുതുടങ്ങിയ അവൾ എന്നോട് വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. 'ലീ, എന്തിനാണ് നീ ആ വൃത്തികെട്ട പാവെപ്പട്ടവരുടെ കഥ പറയുന്ന പുസ്തകം വായിക്കാൻ എന്നോട് പറഞ്ഞത്?' എന്നായിരുന്നു അവളുടെ രോഷം. 'ആ പുസ്തകത്തിൽ എനിക്ക് താൽപര്യമുണ്ടാകുമെന്ന് എങ്ങനെയാണ് നീ ചിന്തിച്ചത്? എന്ന ചോദ്യവും അവളുന്നയിച്ചു. പുറത്തെ മിനുക്കങ്ങൾക്കടിയിൽ കടുപ്പമേറിയ ട്രംപിയൻ മുനകൾ ഒളിപ്പിച്ചുവെച്ചവളായിരുന്നു ഭാവിപ്രസിഡൻറിെൻറ മകളെന്നും ഓസ്ട്രോം ഓർക്കുന്നു.
ലെബനാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകയാണിപ്പോൾ ഓസ്ട്രോം. പണ്ട് തെൻറ പക്കൽ അറബിയിൽ പേരെഴുതിയ ഒരു നെക്ലേസ് കണ്ട് ഇവാൻക ഏറെ രോഷാകുലയായതും ഓസ്ട്രോം കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. 'ഒരു രാത്രി അത്താഴത്തിനിടക്കാണ് അത് അവളുടെ ശ്രദ്ധയിൽപെട്ടത്. നിെൻറ ജൂതനായ കാമുകനൊപ്പമിരിക്കവേ, ഈ നെക്ലേസ് മുഖത്തുപതിക്കുേമ്പാൾ അയാൾക്ക് എന്താണ് തോന്നാറ്? എങ്ങനെയാണ് നീയിത് ധരിക്കുന്നത്? ഇത് 'ഭീകരൻ' എന്ന് അലറിവിളിക്കുന്നതുപോലെ തോന്നുന്നു'' -ഇവാൻകയുടെ പ്രതികരണം ഇതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.