ന്യൂസിലൻഡ്​ തെരഞ്ഞെടുപ്പ്​: ജസീന്ത ആർഡന്​ ജയം

വെല്ലിങ്​ടൺ: ന്യൂസിലൻഡ്​ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസീന്ത ആർഡന്​ ജയം. ഇത്​ രണ്ടാം തവണയാണ്​ ജസീന്ത ന്യൂസലൻഡ്​ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്​

ജസീന്തയുടെ നേതൃത്വത്തിലുള്ള സെൻറർ-ലെഫ്​റ്റ്​ ലേബർ പാർട്ടി 49.9 ശതമാനം വോട്ടുകൾ നേടി. 120 അംഗ പാർലമെൻറിൽ 64 സീറ്റുകളാവും ജസീന്ത ആർഡന്​ ലഭിക്കുക. ജസീന്തയുടെ എതിരാളിയും സെൻറർ-റൈറ്റ്​ നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത്​ കോളിൻസിന്​ 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ്​ നേടാനായത്​. പാർട്ടിയുടെ 20 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്​.

​കോവിഡ്​ പ്രതിരോധം മുൻനിർത്തിയായിരുന്നു ജസീന്ത ആർഡനി​െൻറ പ്രചാരണം. കോവിഡി​െൻറ സമൂഹ വ്യാപനം തടയാനായത്​ അവർ പ്രധാനനേട്ടമാക്കി ഉയർത്തിക്കാട്ടി. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കേവലം 25 പേർ മാത്രമാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.