വെലിങ്ടൺ: ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡേൺ പഠനപ്രവർത്തനങ്ങൾക്കായി ഹാർവഡ് സർവകലാശാലയിലേക്ക് പോകുന്നു. ഈ വർഷം അവസാനത്തോടെയാകും അവർ യു.എസിലെത്തുക.
ലോകമെമ്പാടുമുള്ള വനിതകളുടെ ‘റോൾ മോഡൽ’ എന്ന് പേരെടുത്ത ജസീന്തക്ക് ഹാർവഡ് കെന്നഡി സ്കൂളിലെ പഠനത്തിനായി രണ്ട് ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. പുറമെ, ഹാർവഡ് ലോ സ്കൂളിൽനിന്ന് ‘നൈറ്റ് ടെക് ഗവേണൻസ് ലീഡർഷിപ് ഫെലോ’ ആയും അവരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഏറെ സന്തോഷത്തോടെയാണ് ഹാർവഡിലേക്ക് പോകുന്നതെന്ന് ജസീന്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.