മെൽബൺ: കോവിഡിനെ തടയാൻ ഇന്ത്യയിൽനിന്നുള്ള സ്വന്തം പൗരന്മാർക്ക് ജയിൽ ശിക്ഷ വിധിച്ച ആസ്ട്രേലിയൻ സർക്കാറിെൻറ വിവാദ തീരുമാനം ന്യായീകരിച്ച് പ്രധാനമന്ത്രി സ്േകാട്ട് മോറിസൺ. കോവിഡ് രണ്ടാം തരംഗം തടയാനായി രാജ്യത്തിെൻറ താൽപര്യമാണ് സർക്കാർ സംരക്ഷിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ആസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യമായാണ് സ്വന്തം പൗരന്മാർക്ക് ഇത്തരത്തിൽ ശിക്ഷയേർപ്പെടുത്തുന്നത്.
വിലക്കു ലംഘിച്ച് മടങ്ങുന്ന സ്വന്തം പൗരന്മാർക്ക് അഞ്ചു വർഷം ജയിൽ ശിക്ഷയും 38 ലക്ഷം രൂപ പിഴയുമാണ് ഏർപ്പെടുത്തിയത്. 14 ദിവസത്തോളം ഇന്ത്യയിൽ താമസിച്ച് മടങ്ങുന്നവർക്കാണ് നടപടി നേരിടേണ്ടിവരുക. ഐ.പി.എല്ലിൽ കളിക്കാൻ എത്തിയ താരങ്ങൾ അടക്കം 9000ത്തോളം ആസ്ട്രേലിയക്കാർ നിലവിൽ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ട്. 2015 ലെ ബയോസെക്യൂരിറ്റി നിയമപ്രകാരമാണ് നിയമലംഘകർക്ക് അഞ്ചുവർഷം തടവോ 38 ലക്ഷം രൂപയോ രണ്ടും കൂടിയോ ശിക്ഷ ചുമത്തുന്നത്.
സ്വന്തം പൗരന്മാർ രാജ്യത്തേക്കു മടങ്ങുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ലോകത്തുതന്നെ ആദ്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാറിെൻറ ഈ നടപടി കടുത്തു പോയെന്നും രാജ്യത്തേക്കു മടങ്ങുന്നവർക്കു ക്വാറൻറീൻ ഉറപ്പാക്കുകയാണു വേണ്ടതെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
''കടുത്ത തീരുമാനമാണെന്ന് അറിയാം. പക്ഷേ, മൂന്നാം തരംഗം രാജ്യത്തേക്ക് എത്താതിരിക്കാൻ ഇതല്ലാതെ നിർവാഹമില്ല. 20,000ത്തോളം പൗരന്മാരെ പ്രത്യേക യാത്രവിമാനങ്ങളിൽ തിരികെ എത്തിച്ചിട്ടുണ്ട്''- പ്രധാനമന്ത്രി സ്േകാട്ട് മോറിസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.