ടോക്യോ: ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ ജപ്പാെൻറ പുതിയ പ്രധാനമന്ത്രിയാകും. ഒരു വർഷത്തെ ഭരണത്തിനു ശേഷം യൊഷിഹിദെ സുഗ സ്ഥാനമൊഴിയുന്നതിനെ തുടർന്നാണിത്.
സ്ഥാനാർഥിത്വ മത്സരത്തിൽ ജനപ്രിയനായിരുന്ന എതിർസ്ഥാനാർഥി ടാരോ കൊനോയെ പിന്തള്ളിയാണ് കിഷിദ അധികാരത്തിലെത്തുന്നത്. പാർലമെൻറിൽ നടന്ന വോട്ടെടുപ്പിൽ 64കാരനായ കിഷിദക്ക് 257 വോട്ടുകൾ ലഭിച്ചു. 2020 ൽ നടന്ന സ്ഥാനാർഥിത്വ മത്സരത്തിൽ ഇദ്ദേഹം സുഗയോട് പരാജയപ്പെട്ടിരുന്നു. 2012-17 കാലയളവിൽ വിദേശകാര്യമന്ത്രിയായും എൽ.ഡി.പി നേതാവായും പ്രവർത്തിച്ചു.അടുത്ത തിങ്കളാഴ്ച പാർലമെൻറിൽ വെച്ച് അദ്ദേഹത്തെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. നവംബറിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ എൽ.ഡി.പിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം കിഷിദക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.
കോവിഡിനു ശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ഉത്തര കൊറിയയുടെ വെല്ലുവിളി നേരിടുക എന്നിവയും പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.