ടോക്യോ: ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ജപ്പാനിൽ ജനസംഖ്യയിൽ ഇടിവ്. സർക്കാർ കണക്കുകൾ പ്രകാരം 2020-21ൽ 6.44 ലക്ഷമാണ് ഇടിവ്. നിലവിലെ 12.5 കോടിയിൽനിന്ന് 2065ൽ ഇത് 8.8 കോടിയായി കുറയുമെന്നാണ് റിപ്പോർട്ട്. 45 വർഷത്തിനുള്ളിൽ 30 ശതമാനമാണ് ഇടിവ്.
65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം വർധിക്കുകയാണ്. ഇതിപ്പോൾ ജനസംഖ്യയുടെ 28 ശതമാനത്തിലധികം വരും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഏകദേശം എട്ടു ലക്ഷമാണ് കഴിഞ്ഞ വര്‍ഷം ജനിച്ച കുട്ടികളുടെ എണ്ണം. ഇത് രാജ്യത്തെ ജനസംഖ്യ വളര്‍ച്ചയെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1970കളിൽ ജനനനിരക്ക് 20 ലക്ഷമായിരുന്നു.
കഴിഞ്ഞ ആഴ്ച, 60 വർഷത്തിനിടയിലെ ആദ്യത്തെ ജനസംഖ്യ ഇടിവ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്നു.കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കായി ജൂണില്‍ ബജറ്റ് അവതരിപ്പിക്കുമെന്നും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.