ന്യൂയോർക്: കോവിഡ് മഹാമാരി ലോകമെങ്ങും ദുരിതങ്ങളും നഷ്ടങ്ങളും സൃഷ്ടിച്ചപ്പോൾ നേട്ടമുണ്ടാക്കി കോടീശ്വരൻ ജെഫ് ബെസോസ്. ലോക്ക്ഡൗണും സാമൂഹിക അകലവും പരമ്പരാഗത കച്ചവടങ്ങൾക്ക് നഷ്ടമുണ്ടാക്കിയപ്പോഴാണ് ഒാൺലൈൻ വ്യാപാര ഭീമൻ ആമസോണിെൻറ ഉടമ സ്വത്ത് ഇരട്ടിയോളം വർധിപ്പിച്ചത്. കോവിഡ് തുടങ്ങിയ ജനുവരി മുതൽ ആഗസ്റ്റ് വരെ കാലയളവിൽ സ്വത്തിൽ 90 ശതമാനം വർധനയാണുണ്ടായത്. ഇതോടെ 200 ബില്ല്യൺ ഡോളറിെൻറ സമ്പത്തുള്ള ആദ്യ മനുഷ്യനായി ഇൗ 56 കാരൻ മാറി.
ബുധനാഴ്ച ആമസോൺ ഒാഹരിമൂല്യം രണ്ടു ശതമാനം വർധിച്ചതാണ് ബെസോസിന് ചരിത്രനേട്ടം കുറിക്കാൻ സഹായകമായത്. 490 കോടി ഡോളറാണ് ബുധനാഴ്ച മാത്രം ബെസോസിെൻറ സ്വത്തിൽ വർധിച്ചത്. ഇപ്പോൾ 204.6 ബില്യൺ ഡോളർ സ്വത്തുള്ള ബെസോസിന് ജനുവരി ഒന്നിന് 115 ബില്യൺ ഡോളർ ആയിരുന്നു ഉണ്ടായിരുന്നത്.
116.1 ബില്യൺ ഡോളറുമായി ബിൽഗേറ്റ്സ് ആണ് രണ്ടാം സ്ഥാനത്ത്. ലോകത്ത് 100 ബില്യൺ ഡോളർ സ്വത്ത് ആദ്യമായി നേടിയത് ബിൽഗേറ്റ്സ് ആയിരുന്നു. കഴിഞ്ഞവർഷം ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനം നടത്തിയിരുന്നില്ലെങ്കിൽ ബെസോസിെൻറ സമ്പത്ത് ഇനിയും ഉയരുമായിരുന്നു. ഭാര്യയായിരുന്ന മക്കെൻസീ സ്കോട്ടിന് തെൻറ ആമസോൺ ഒാഹരിയുടെ 25 ശതമാനം കൈമാറിയാണ് 2019 ജൂലൈയിൽ ബെസോസ് വിവാഹ മോചനം നേടിയത്.
ഇപ്പോഴത്തെ നിലയിൽ 63 ബില്യൺ ഡോളറാണ് മക്കെൻസി സ്കോട്ടിെൻറ ഒാഹരി മൂല്യം. ലോക സമ്പന്നരിൽ 14ാമതും വനിതകളിൽ രണ്ടാമതും ഇവരാണ്. ലോറിയലിെൻറ ഫ്രാങ്സ്വ ബെറ്റെൻകോർട്ട് മേയേഴ്സ് ആണ് ലോക സമ്പന്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.