വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറായി സ്ഥാനം ഏറ്റെടുത്തതോടെ നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന വ്യക്തിയായിരുന്നു ഡോണൾഡ് ട്രംപ്. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയും മണ്ടത്തരങ്ങളും സാമൂഹിക മാധ്യമങ്ങൾ ആഘോഷിക്കുകയും വിമർശിക്കുകയും ചെയ്തു. കാര്യങ്ങളെ പക്വതയോടെ നേരിടാൻ അറിയില്ലെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം.
എന്നാൽ, പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ േതാറ്റാൽ ട്രംപിെൻറ പ്രതികരണമെന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. സോഷ്യൽ മീഡിയയിൽ ഇതിനെചൊല്ലി നിരവധി ട്രോളുകളും നിറഞ്ഞു. വാശിപിടിച്ച് കരയുകയും സാധനങ്ങൾ എറിഞ്ഞുടക്കുകയും ചെയ്യുന്ന ട്രംപാണ് ട്രോളൻമാരുടെ ഭാവനയിൽ നിറയെ.
അമേരിക്കൻ ചലചിത്ര നടനും ടെലിവിഷൻ അവതാരകനുമായ ജിമ്മി കിമ്മൽ പങ്കുവെച്ച ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഫോക്സ് ന്യൂസ് കറസ്പോൻഡൻറ് ശാന്തനായി യു.എസ് തെരഞ്ഞെടുപ്പ് വാർത്തകൾ വായിക്കുന്നതിനിടെ വൈറ്റ് ഹൗസിൽനിന്ന് സാധനങ്ങൾ ജനൽ വഴി പുറത്തേക്ക് വലിച്ചെറിയുന്നതാണ് വിഡിയോയിൽ.
ഫോക്സ് ന്യൂസ് അവതാരകെൻറ ശബ്ദത്തേക്കാൾ, വൈറ്റ് ഹൗസിൽനിന്ന് കസേരയടക്കം താഴേക്ക് വലിച്ചെറിയുന്നതിെൻറയും 'ഞാനാണ് അമേരിക്കയുടെ പ്രസിഡൻറ്' എന്നുപറഞ്ഞ് കരയുന്നതിെൻറയും ശബ്ദം വിഡിയോയിൽ ഉച്ചത്തിൽ കേൾക്കാം. വാശിപിടിച്ച് കരയുന്ന കുട്ടികൾ സാധനങ്ങൾ വലിച്ചെറിയുന്നതുപോലെയാകും ട്രംപിെൻറയും പ്രതികരണമെന്ന് വിഡിയോ ഷെയർ ചെയ്ത് നിരവധിപേർ കുറിച്ചു.
കിമ്മൽ പങ്കുവെച്ച വിഡിയോയെ കൂടാതെ മറ്റൊരു വിഡിയോയും ട്രംപിെൻറ പ്രതികരണമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കുട്ടികൾക്കൊപ്പം പന്തുമായി കളിക്കുന്ന ട്രംപിനെ അവിടെനിന്നും വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് വിഡിയോ. അതിൽ നിലത്തുകിടന്ന് അലറി കരയുന്ന ട്രംപിനെയും കാണിച്ചിരിക്കുന്നു. ട്രോളുകളായി ഇറക്കിയ ഈ വിഡിയോയിൽ രംഗങ്ങൾ പോലെ തന്നെയാകും ട്രംപിെൻറ പ്രതികരണമെന്നാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്ന കമൻറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.