താ​യ്‍വാ​ൻ: തീ​കൊ​ണ്ട് ക​ളി​ക്ക​രു​തെ​ന്ന് ബൈ​ഡ​നോട് ഷി ​ജി​ൻ​പി​ങ്

ബെ​യ്ജി​ങ്: താ​യ്‍വാ​ൻ വി​ഷ​യ​ത്തി​ൽ തീ​കൊ​ണ്ട് ക​ളി​ക്ക​രു​തെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്. ഇ​രു നേ​താ​ക്ക​ളും ന​ട​ത്തി​യ മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ചൈ​ന നി​ല​പാ​ട​റി​യി​ച്ച​ത്.

താ​യ്‍വാ​ന്റെ സ്വാ​ത​ന്ത്ര്യ​ വി​ഷ​യ​ത്തി​ൽ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ലും ഷി ​ശ​ക്ത​മാ​യി എ​തി​ർ​ത്ത​താ​യി ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ''തീ ​​​​കൊ​ണ്ട് ക​ളി​ച്ച​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടേ​യു​ള്ളൂ. യു.​എ​സി​ന് ഇ​ത് വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​യെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു'' -ഷി ​പ​റ​ഞ്ഞു.

എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ ന​യം മാ​റി​യി​ട്ടി​ല്ലെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞ​താ​യി വൈ​റ്റ് ​ഹൗ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യം ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റ്റു​ന്ന​തും പ്ര​ദേ​ശ​ത്ത് സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​യും എ​തി​ർ​ക്കു​മെ​ന്നും വൈ​റ്റ് ഹൗ​സ് പ​റ​ഞ്ഞു. ​താ​യ്‍വാ​ൻ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന ജ​ന​പ്ര​തി​നി​ധി സ​ഭ അ​ധ്യ​ക്ഷ നാ​ൻ​സി പെ​ലോ​സി​യു​ടെ പ്ര​ഖ്യാ​പ​നം ചൈ​ന​യെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. 

Tags:    
News Summary - Joe Biden and Xi Jinping over Taiwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.